---
title: "എടയ്ക്കാട്ടുവയൽ കർഷക ദിനാഘോഷം: 18 കർഷകർക്ക് ആദരം, മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു"
english_title: "Edakkatuvayal Farmers Day Celebration 2026: Minister Anoop Jacob Inaugurates Event"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379036/edakkatuvayal-farmers-day-celebration-anoop-jacob-inaugurated`"
published_at: "2026-08-18T11:30:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83f5380aac3_1000719238.jpg"
keywords: ["Edakkatuvayal", "Farmers Day", "Anoop Jacob", "Kerala Agriculture", "Krishi Bhavan", "Grama Panchayat"]
---

# എടയ്ക്കാട്ടുവയൽ കർഷക ദിനാഘോഷം: 18 കർഷകർക്ക് ആദരം, മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** പിറവം : എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷം നൂറുകണക്കിന് കർഷകരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

പിറവം : എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷം നൂറുകണക്കിന് കർഷകരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൂലിയ ജെയിംസ് അധ്യക്ഷത വഹിച്ചു. കൃഷിയുടെയും കർഷകരുടെയും പ്രാധാന്യത്തെ കുറിച്ച് മന്ത്രി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.

വിവിധ കാർഷിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച 18 കർഷകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയ സോമൻ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ആർ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. കാർഷിക വികസനത്തിലെ പുതിയ സാധ്യതകളെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ബിനി ഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി കെ. പൗലോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സാലി പീറ്റർ, ആദർശ് സജികുമാർ, ഷീന ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു തോമസ്, സവിത സോമകുമാർ, എൽദോ ചാക്കോ ജോഷി, മായ സജി, സന്ധ്യാ സന്തോഷ്, ഷിജി സുരേഷ്, ജോർജ് തോമസ്, മായ സന്തോഷ്, മഞ്ജരി വിനോദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മഞ്ജു വി, സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു സന്തോഷ്, കോൺഗ്രസ് ഐ മണ്ഡലം പ്രസിഡണ്ട് ജോയ് ജേക്കബ്, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. ഉണ്ണികൃഷ്ണൻ, ജില്ലാ കാർഷിക വികസന സമിതി അംഗം രാജു തെക്കൻ, കാർഷിക കർമ്മസേന പ്രസിഡണ്ട് ഷിബു എം.ആർ, തൊട്ടൂർ പാടശേഖര സമിതി സെക്രട്ടറി പി.കെ. ഗോപാലകൃഷ്ണൻ, മുതിർന്ന കർഷകനായി തിരഞ്ഞെടുക്കപ്പെട്ട വർഗീസ് വർക്കി നെടുമറ്റം, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.എൻ. രാമകൃഷ്ണ പണിക്കർ എന്നിവർ സംസാരിച്ചു.

രാവിലെ നടന്ന സെമിനാറിൽ വാഴ, തെങ്ങ്, ജാതി കൃഷികളെ സംബന്ധിച്ച് കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രം അസി. പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ എം. രാകേഷ് ക്ലാസ് നയിച്ചു. കൃഷി ഓഫീസർ ഗോപിക എം. ചന്ദ്രൻ സ്വാഗതവും സീനിയർ കൃഷി അസിസ്റ്റന്റ് സുനിൽ കെ.എം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379036/edakkatuvayal-farmers-day-celebration-anoop-jacob-inaugurated`)